- Advertisement -

- Advertisement -

ഡി വൈ എഫ് ഐ യുവജന പ്രതിരോധം നാളെ

0

പനമരം, ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നവലിബറല്‍ നയങ്ങളെ ചെറുക്കുക മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15 ന് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തിന് പനമരം ബ്ലോക്കില്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 15 ന് വൈകുന്നേരം 3 മണിക്ക് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എം എല്‍ പനമരം ടൗണില്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി അയ്യായിരത്തോളം യുവജനങ്ങളെ അണിനിരത്തിയുള്ള റാലിയും പനമരത്ത് സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡി വൈ എഫ് ഐ പനമരം ബ്ലോക്ക് പ്രസിഡന്റ് പി ജി അനൂപ്, ഡി വൈ എഫ് ഐ പനമരം ബ്ലോക്ക് സെക്രട്ടറി രഞ്ജിത്ത് മാനിയില്‍, ഷമീം വെട്ടന്‍, കെ മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page