- Advertisement -

- Advertisement -

മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

0

മീനങ്ങാടി ഗ്രാമ പഞ്ചായത്ത്, മീനങ്ങാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ടീം മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് മീനങ്ങാടി ഗവ.യു.പി സ്‌കൂളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും വാക്‌സിന്‍ സ്വീകരിക്കാനെത്തിയ ആയിരത്തിലധികം വരുന്ന ആളുകള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കിയത്. ഇരുപതോളം വരുന്ന ഗ്രാമ പഞ്ചായത്ത്, ടീം മിഷന്‍, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരാണ്
ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ടീം മിഷന്‍ മെഗാ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയന്‍ നിര്‍വ്വഹിച്ചു.സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷമാണ് ക്യാമ്പ് ആരംഭിച്ചത്.ടീം മിഷന്‍ ഭാരവാഹികളായ ഡോ. കെ സലീം, നിസി അഹമ്മദ്, നിസാര്‍ കോബ്ലര്‍, സഫീര്‍ പഴേരി, പി. സംഷാദ്, ഷമീര്‍ ചേനക്കല്‍, നിസാം പള്ളിയാല്‍, സോണി ആസാദ് എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page