കൊവിഡ് നിയന്ത്രണങ്ങളോടെ ജില്ല 75-ാമത് സ്വാത്രന്ത്ര്യ ദിനം ആഘോഷിച്ചു.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമദ് റിയാസ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.ഭരണഘടന തന്നെ വധഭീഷണി നേരിടുന്ന കാലത്താണ് രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി മുഹമദ് റിയാസ് പറഞ്ഞു.മതനിരപേക്ഷതയും ബഹുസ്വരതയും നിലനില്‍ക്കുന്ന രാജ്യത്ത് വര്‍ഗ്ഗീയതയും വംശീയതയും പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നതായും സാമൂഹ്യ നീതി ഇന്നും ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ്.കല്‍പറ്റ എസ്.കെ.എം.ജെ. സ്‌ക്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വത്രന്ത്ര്യ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച നടന്ന ചടങ്ങില്‍ വിഷിഷ്ടാഥികളും ക്ഷണിക്കപ്പെട്ടവരുമടക്കം നൂറിനടുത്ത് ആളുകള്‍ പങ്കെടുത്തു.8.45 ന് ചടങ്ങുകള്‍് തുടക്കമായി.8.40 ഓടെ ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാറും 8.45 ഓടെ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയും ഗ്രൗണ്ടിലെത്തി അഭിവാദ്യം സ്വീകരിച്ചു.8.50തോടെ മന്ത്രി മുഹമദ് റിയാസും ഗ്രൗണ്ടിലെത്തി ദേശീയ പതാക ഉയര്‍ത്തുകയും പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.ചടങ്ങില്‍ എം.എല്‍ എ മാരായ ടി.സിദ്ധീഖ് ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡോ. അദില അബ്ദുള്ള,ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍,തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികളും ക്ഷണിക്കപെട്ട അഥികളും ചടങ്ങില്‍ പങ്കെടുത്തു.പോലീസ്, ഫോറസ്റ്റ്/ എക്‌സെസ്,വിമുക്ത ഭടന്‍മാരുടെ പ്ലാറ്റുണുകള്‍ പരേഡില്‍ പങ്കാളികളായി.വൈത്തിരി സ്‌റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് പരേഡിന് നേതൃത്വം നല്‍കി.
- Advertisement -
- Advertisement -