- Advertisement -

- Advertisement -

തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ക്ക് പരിക്ക്

0

 

മുട്ടില്‍ കൊളവയലില്‍ തെരുവ് നായയുടെ കടിയേറ്റ് കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതുകുന്നേല്‍ ജറീഷിന്റെ മകന്‍ യു.കെ.ജി വിദ്യാര്‍ത്ഥി ഡിയോണ്‍, സഹോദരന്റെ ഭാര്യ അമ്പിളി (39) പടിഞ്ഞാറ്റയില്‍ ജിഷി (39) ചെമ്പരത്തി ജിഷ്ണു (29) എന്നിവരെയാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്.

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് കാണിച്ച് കഴിഞ്ഞ മാസം പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page