ആണ്‍കുട്ടികളുടെ ആദ്യ ക്യാമ്പസ് ഹോസ്റ്റല്‍ ഉദ്ഘാടനം തിങ്കളാഴ്ച
കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, ജന്തുശാസ്ത്ര പഠനഗവേഷണ കേന്ദ്രം അക്കാദമിക് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.കണ്ണൂര്‍ സര്‍വകലാശാലാ ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ആദ്യ ഹോസ്റ്റലാണ് മാനന്തവാടിയിലേത്.3.4 കോടി രൂപ ചെലവിലാണ് യു.ജി.സി സഹായത്തോടെ 23 പേര്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ നിര്‍മ്മിച്ചത്.
കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ജന്തുശാസ്ത്ര പഠന ഗവേഷണ കേന്ദ്രം പണിതീര്‍ത്തത്. ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ എം.എല്‍.എ.ഒ.ആര്.കേളു അദ്ധ്യക്ഷം വഹിക്കും. വയനാട് എം.പി.രാഹുല്‍ ഗാന്ധി രാജ്യസഭാംഗം ഡോ.വി.ശിവദാസന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ത്രിതല പഞ്ചായത് ജനപ്രതിനിധികള്‍ പങ്കെടുക്കും.വൈസ്ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് ,’ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. എ. സാബു, എം.പി.അനില്‍ മാനന്തവാടി കാമ്പസ് ഡയറക്ടര്‍ പ്രൊഫ. പി.കെ. പ്രസാദന്‍, പി.രവീന്ദ്രന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.