വനാതിര്‍ത്തിയിലും വനാന്തരത്തിലുമുളള കോളനികളിലേക്കെത്താന് വഴിയില്ല;കുടുംബങ്ങള്‍ ദുരിതത്തില്‍. പൂതാടി പഞ്ചായത്തിലെ കക്കടംകുന്ന് തേന്‍കുഴി കാട്ടുനായ്ക്ക,കുറുമ കോളനികളിലെ 12 കുടുംബങ്ങളാണ് വീടുകളിലേക്കെത്താന്‍ വഴിയില്ലാതെ ദുരിതമനുഭവിക്കുന്നത്.ആശുപത്രി ആവശ്യങ്ങള്‍ക്കുവരെ രോഗികളെ ചുമന്ന് റോഡിലെത്തിക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങള്‍.കക്കടംകുന്ന് വാലി എസ്റ്റേറ്റിന് സമീപത്തും വനാന്തരത്തിലുമായി താമസിക്കുന്ന 12 ഗോത്ര കുടുംബങ്ങളാണ് വീടുകളിലേക്കെത്താന്‍ വഴിയില്ലാതെ ദുരിതത്തിലായിരിക്കുന്നത്.തേന്‍കുഴി കാട്ടുനായിക്ക കോളനിയിലെ 8 കുടുംബങ്ങളും സമീപത്തെ 3 കുറുമ വിഭാഗത്തില്‍പെടുന്ന കുടുംബങ്ങളുമാണ് വഴിയില്ലാത്തത് കാരണം ബുദ്ധിമുട്ടുന്നത്. ഇതില്‍ കാട്ടുനായ്ക്ക കോളനിവാസികള്‍ കുറിച്യാട് റെയിഞ്ചില്‍ പെടുന്ന വനത്തിനുള്ളിലാണ് കഴിയുന്നത്. ഇവിടേക്ക് എത്തണമെങ്കില്‍ പ്രദേശത്തെ തോട് ഇറങ്ങികയറി എസ്റ്റേറ്റിലൂടെയും, പിന്നീട് വനത്തിലൂടെയുള്ള ഒറ്റയടിപാതയും താണ്ടണം. മഴക്കാലത്ത് തോട്ടില്വെള്ളം കയറുന്നതിനാല്‍ കുടുംബങ്ങള്‍ തീര്‍ത്തും ഒറ്റപ്പെടുന്നതും പതിവാണ്. വന്യമൃഗശല്യവും ഇവരുടെ സൈ്വര്യജീവിത്തിന് വിഘാതമാകുകയാണ്. ഇതിനുപുറമെ ഇവര്‍ താമസിക്കുന്ന വീടുകള്‍ ചോര്ന്നലിക്കുന്നതും ഈ കുടുംബങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. തോടിന് മറുകരയില്‍ വാലിഎസ്റ്റേറ്റിനോട് ചേര്‍ന്നാണ് കുറുമ കുടുംബങ്ങള്‍ താമസിക്കുന്നത്. ഇവരുടെ അവസ്ഥയും സമാനമാണ്. ഈ സാഹചര്യത്തില്‍ കോളനിക്കാര്‍ക്ക് പുറത്തേക്കെത്തുവാന് സഞ്ചാര യോഗ്യമായ പാതഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
- Advertisement -
- Advertisement -