കോവിഡിനെതിരെ കരുതല്‍ വീഡിയോ ആല്‍ബം ചിത്രീകരണം തുടങ്ങി. ബത്തേരി മഹാഗണപതി ക്ഷേത്രത്തില്‍ പൂജയ്ക്ക് ശേഷം നഗരസഭ ചെയര്മാന് ടി.കെ.രമേശ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.കോവിഡിന്റെ പശ്ചാതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നിര്‍മ്മിക്കുന്നതാണ് വീഡിയോ ആല്‍ബം.കെ.എന്‍.ക്രിയേഷന്‍സിന്റെ ബാനറില്‍ ഉണ്ണി സുരേഷും കൂട്ടുകാരുമാണ് ആല്‍ബം അണിയിച്ചൊരുക്കുന്നത്.മൂന്നാംഘട്ടം കരുതല്‍ ആഹ്വാനമാണ് ഈ ഗാനത്തിലൂടെ പറയുന്നത്.
വളരെ ലളിതമായ വാക്കുകള്‍ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ ഗാനം മൂന്നാംഘട്ടം പ്രതിരോധിക്കാനും, രണ്ടാം ഘട്ടം പ്രതിരോധിച്ചതും, ഈ മഹാമാരിയെ തുരത്തിവിടാന്‍ വാക്സിന് എടുക്കാനുമാണ് പറഞ്ഞ് പോകുന്നത്. 9 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനം മൂന്ന് ഭാഗമായിട്ടാണ് ചിത്രീകരിക്കുന്നത്. ദേശീയതയ്ക്ക് പ്രാധാന്യം നല്കി ചിത്രീകരിക്കുന്നതു കൊണ്ട് രാഷ്ട്രീയ-കലാ-സാംസ്കാരിക രംഗത്തെ പ്രഗല്ഭ വ്യക്തികളും ഈ കലാ സൃഷ്ടിയില്‍ കരുതല്‍ സന്ദേശവുമായി എത്തുന്നുണ്ട്. ഉണ്ണി സുരേഷിന്റെ വരികള്‍ക്ക് സുജിത് കൃഷ്ണയും, ഉണ്ണി സുരേഷും ചേര്‍ന്ന് ഈണം നല്കി, സിന്ധു പ്രകാശ്, നിഷാദ്, സുജിത് കൃഷ്ണ, ദില്‍ന, ബിജു, അമൃത, എന്നിവര്‍ ആലപിച്ച് ഉണ്ണി സുരേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സംഗീത-ദൃശ്യ ആവിഷാക്കാരമാണ് ”കരുതല്‍. ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ.ജി. ഗോപിപിള്ള, ഡോ.പി. ലക്ഷ്മണന്, ടി.കെ. ദീന ദയാല്‍, ഉണ്ണി സുരേഷ് മറ്റ് സംഘാടകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.