- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ (കമ്പനികള്‍, മേജര്‍ ഫാക്ടറി, മൈനര്‍ ഫാക്ടറി, സഹകരണ സ്ഥാപനങ്ങള്‍, പ്ലാന്റേഷന്‍സ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമല്ലാത്ത മോട്ടോര്‍ തോഴിലാളികള്‍) മക്കള്‍ക്ക് 2021 വര്‍ഷം ഐ. ടി. ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ ബോര്‍ഡില്‍ നിന്നും സ്‌റ്റൈപന്റ് നല്‍കും. www.labourwelfarefund.in, ഫോണ്‍ 0495 2372480,9496553292

കാലാവധി ദീര്‍ഘിപ്പിച്ചു
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായ കുടിശ്ശിക വരുത്തി രണ്ടു തവണയില്‍ കൂടുതല്‍ അംഗത്വം നഷ്ടപ്പെട്ടതും, റിട്ടയര്‍മെന്റ് തീയ്യതി പൂര്‍ത്തീകരിക്കാത്തതുമായ തയ്യല്‍ തൊഴിലാളികള്‍ക്ക് പൊതുമാപ്പ് നല്‍കി കുടിശ്ശിക ഒടുക്കി അംഗത്വം പുനസ്ഥാപിക്കാനുള്ള കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

നിയമനം
ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സുല്‍ത്താന്‍ ബത്തേരിയില്‍ അധ്യാപക തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും. സെപ്റ്റംബര്‍ 1 ന് രാവിലെ 11 ന് സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ കൂടിക്കാഴ്ച നടത്തും. ഫോണ്‍ 04936 220147.

അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണം

മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിന്നും ദേനബാങ്ക്, വിജയബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രബാങ്ക്, ഓറിയന്റല്‍ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലൂടെ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ അടിയന്തരമായി പുതുക്കിയ ഐ.എഫ്.എസ്.സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവ പാസ്ബുക്കില്‍ രേഖപ്പെടുത്തി, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അതാത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് (മത്സ്യബോര്‍ഡ്) സമര്‍പ്പിക്കണം. പ്രസ്തുത ബാങ്കുകള്‍ മറ്റു ബാങ്കുകളുമായി ലയിച്ചതിനെ തുടര്‍ന്ന് ഐ.എഫ്.എസ്.സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. ഇക്കാരണത്താല്‍ പെന്‍ഷന്‍ മുടങ്ങാനിട യുള്ളതിനാല്‍ കാലതാമസം വരുത്തരുതെന്നും, മറ്റു ബാങ്കുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ രേഖകള്‍ ഹാജരാക്കേണ്ടതില്ലെന്നും മേഖല എക്സിക്യൂട്ടീവ് അറിയിച്ചു.

ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബികോം കോ-ഓപ്പറേഷന്‍, ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്സ് എന്നിവയാണ് കോഴ്‌സുകള്‍. http://www.ihrdadmissions.org എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ 8547005060, 9567375960

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഇരുപ്പൂട്, ആക്കാട്ടു കവല, മേലെ പാടിച്ചിറ, ചണ്ണോത്തു കൊല്ലി, ചാമപ്പാറ, കുരിശുമല എന്നിവിടങ്ങളിൽ ഇന്ന് (വ്യാഴം) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കോച്ചുവയൽ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (വ്യാഴം) രാവിലെ 9.30 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

ലേലം

സർക്കാരിലേക്ക് കണ്ടുകെട്ടി ഉത്തരവായിട്ടുള്ളതും പൊതുലേലം ചെയ്ത് വിൽക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതുമായ എക്സൈസ് ഡിവിഷനിലെ 18 വാഹനങ്ങൾ ആഗസ്റ്റ് 28 ന് രാവിലെ 11 ലേലം ചെയ്യും. ഫോൺ 04936 24885

Leave A Reply

Your email address will not be published.

You cannot copy content of this page