- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

കുട്ടികള്‍ക്കായി ടേബിള്‍ ടോക്ക് മത്സരം

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ കുട്ടികള്‍ക്കായി ടേബിള്‍ ടോക്ക് മത്സരം നടത്തുന്നു. ആഗസ്റ്റ് 15 രാത്രി 7 ന് കുടുംബാംഗങ്ങളോടൊപ്പം ചേര്‍ന്ന് തുല്യ നീതി തുല്യ അവകാശം എന്ന ആശയത്തില്‍ ലിംഗ നീതിയ്ക്കും, സ്ത്രീധന സമ്പ്രദായത്തിനെതിരെയുമാണ് കുട്ടികള്‍ മത്സരത്തില്‍ സംസാരിക്കേണ്ടത്. ഓരോ വീട്ടിലും നടക്കുന്ന ടേബിള്‍ ടോക്കിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഓഗസ്റ്റ് അഞ്ചിന് മുമ്പായി അയക്കണം. എല്‍.പി വിഭാഗം 8075446404, യു.പി വിഭാഗം 9446695426, എച്ച്.എസ് വിഭാഗം 9447933267, എച്ച്.എസ്.എസ് വിഭാഗം 8075401745 എന്നീ ടെലഗ്രാം നമ്പറുകളിലേക്കാണ് 10 മിനുട്ടില്‍ കവിയാത്ത വീഡിയോ അയക്കേണ്ടത്. കുട്ടിയുടെ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍, ഫോണ്‍ നമ്പര്‍ എന്നിവയും വീഡിയോക്ക് ഒപ്പം അയക്കണം. കുട്ടികള്‍ കുടുംബാംഗങ്ങളോടൊപ്പം വീടുകളില്‍ സ്വാതന്ത്ര്യ ദീപവും തെളിയിക്കേണ്ടതാണ്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും പ്രത്യേകം മത്സരം ഉണ്ടായിരിക്കും.

കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം

ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിനായി കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം), സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭ പരിധിയില്‍ താമസിക്കുന്ന കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കുടുംബശ്രീ പ്രവൃത്തി പരിചയം എന്നിവ അധിക യോഗ്യതയായിരിക്കും. എസ്.ജെ.എസ്.ആര്‍.വൈ പദ്ധതിയില്‍ സി.ഒ ആയി പ്രവൃത്തി പരിചയമുള്ളവര്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ സി.ഒമാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകര്‍ക്ക് ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. പ്രതിമാസം 10,000 രൂപയാണ് ശമ്പളം. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫീസിലാണ് നിയമനം. അപേക്ഷ ഫോറം സി.ഡി.എസ് ഓഫീസില്‍ നിന്ന് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ ഓഗസ്റ്റ് 18ന് വൈകീട്ട് 5 വരെ സ്വീകരിക്കും. എഴുത്ത് പരീക്ഷയുടേയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.അപേക്ഷകള്‍ അയക്കേണ്ട വിലാസം: കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍: 673122. ഫോണ്‍: 04936 206589, 04936 299370.

ചെറുകിട വ്യവസായ സംരംഭം അപേക്ഷ ക്ഷണിച്ചു

ജില്ലാ പട്ടികജാതി പട്ടികവര്‍ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘം ഓഫീസ് കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള സുമാര്‍ നാല് സെന്റ് സ്ഥലം ലീസിനെടുത്ത് താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ച് ചെറുകിട സംരംഭം തുടങ്ങുവാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 24 ന് വൈകിട്ട് 5 നു മുമ്പായി മാനേജിംഗ് ഡയറക്ടര്‍ ജില്ലാ പട്ടികജാതി, പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘം, പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട്, മാനന്തവാടി പി.ഒ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04935 240535,9745550270

അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന്
അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് & ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2021 -22 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ 5,8 ക്ലാസുകളില്‍ പഠിക്കുന്ന, ഏറ്റവും ഒടുവിലായി എഴുതിയ പരീക്ഷക്ക് എല്ലാ വിഷയങ്ങള്‍ക്കും സി+ എങ്കിലും ഗ്രേഡ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കലാ കായിക മത്സരങ്ങളില്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് മാനദണ്ഡാനുസൃതമുള്ള പരിഗണന ലഭിക്കും.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് , വരുമാന സര്‍ട്ടിഫിക്കറ്റ് (1,00,000 രൂപയില്‍ കവിയരുത്), ഏറ്റവും ഒടുവിലായി എഴുതിയ പരീക്ഷയില്‍ ഓരോ വിഷയത്തിനും നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 20. ഫോണ്‍ നം : 04936 203824.

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം, പിലാക്കാവ്, പ്രിയദര്‍ശിനി,ജെസ്സി, ലക്ഷംവീട്, പാലാക്കുളി, വട്ടര്‍ക്കുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 10 മുതല്‍1 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒഴുങ്ങുന്മൂല പള്ളി, കട്ടയാട്, കോക്കടവ്, ഉപ്പുനട, പരിയാരംമുക്ക്, കോക്കടവ്, കൊചുവയല്‍ എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9.30 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരായിരിക്കണം. ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് 10 മാസം(വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്), റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ 6 മാസം. ഫോണ്‍ 9744134901,9847699720

Leave A Reply

Your email address will not be published.

You cannot copy content of this page