പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മിണി അമ്മയ്ക്ക് ചികിത്സാ സഹായവുമായി ജയശ്രീ സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് വിദ്യാര്‍ത്ഥികള്‍. മാസങ്ങളായി ആശുപത്രിയില്‍ കഴിയുന്ന അമ്മിണി അമ്മയ്ക്ക് നിത്യചിലവിനും ചികില്‍സയ്ക്കുമുള്ള പണം വിദ്യാര്‍ത്ഥികള്‍ നേരിട്ട് ആശുപത്രിയിലെത്തി അമ്മിണി അമ്മയുടെ മകള്‍ക്ക് കൈമാറി. പ്രവീണ്‍ ജേക്കബ്, സിവില്‍ പോലിസ് ഓഫീസര്‍ അജിത് കുമാര്‍ പി. വി, സ്വാതി ലക്ഷ്മി, കാശിനാഥ്, കല്യാണി, സിദ്ദാര്‍ത്ഥ്, അബിന്‍ ജിനേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- Advertisement -
- Advertisement -