വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി എസ് എഫ് ഐ നടത്തുന്ന വണ്‍ ഹൗര്‍ പ്രൊട്ടസ്റ്റിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയിലും പ്രതിഷേധപരിപാടി നടത്തി. എസ് എഫ് ഐ സുല്‍ത്താന്‍ ബത്തേരി ഏരിയകമ്മറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷധ പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് ഋതുശോഭ് ഉദ്ഘാടനം ചെയ്തു. ഏരിയകമ്മറ്റിഅംഗം മാളവിക അധ്യക്ഷയായി.
ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കുക, കര്‍ഷക വിരുദ്ധമായ കാര്‍ഷകി നിയമങ്ങള്‍ പിന്‍വലിക്കുക, തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുക, കൊവിഡ് 19 വാക്സിന് ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്ന പ്രതിഷേധം.വിനീഷ്, ബേസില്‍ സജി, രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -