- Advertisement -

- Advertisement -

വന്യ മൃഗശല്യത്തിനെതിരെ മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധം

0

വര്‍ദ്ധിച്ചു വരുന്ന വന്യമൃഗശല്ല്യത്തില്‍ പ്രതിഷധിച്ച് കെ സി വൈ എം മരക്കടവ് യൂണിറ്റ് പെരിക്കല്ലൂര്‍ – മരക്കടവ് റോഡില്‍ മനുഷ്യചങ്ങല തീര്‍ത്തു. മരക്കടവ് സെന്റ് ജോസഫ് ചര്‍ച്ചിന്റെ പരിസര പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം നാല് ആനകള്‍ അടങ്ങുന്ന കുട്ടമാണ് കബനി പുഴ കടന്നെത്തി കൃഷി നശിപ്പിച്ചത്. വന്യ മൃഗങ്ങളില്‍ നിന്നും മരക്കടവ് പ്രദേശവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധതത്തില്‍ യൂണിറ്റ് ഭാരവാഹികളായ ജോസഫ് ഡിപ്പോയില്‍, ജോമോന്‍ ചെമ്പകശ്ശേരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.യൂണിറ്റ് ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ സിസ്റ്റര്‍ ജെസ്സിന്‍ എന്നിവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

You cannot copy content of this page