ലക്കിടി ഗവ. എല്‍.പി സ്കൂളിനെ വിദ്യാര്‍ത്ഥി സൗഹൃദമാക്കി സമൂഹ മാധ്യമ കൂട്ടായ്മയായ എന്റെ സേവനം എന്റെ തൊഴില്‍ പ്രവര്‍ത്തകര്‍. ഇവര്‍ പൂര്‍ത്തിയാക്കിയ സ്കൂളിന്റെ തീവണ്ടി മാതൃക നാളെ വിദ്യാലയത്തിന് സമര്‍പ്പിക്കും. ചുരം കയറി വരുന്നവരുടെ ആദ്യ ദൃശ്യങ്ങളില്‍ ഒന്നാണ് ലക്കിടി ഗവ. എല്‍.പി സ്കൂള്‍. തീവണ്ടി ഇല്ലാത്ത വയനാട്ടിലെ ആദ്യ ദൃശ്യം തീവണ്ടിയാകട്ടെ എന്ന ചിന്തയിലാണ് ഇവര്‍ സ്കൂളിന് തീവണ്ടിയുടെ രൂപം നല്‍കിയത്. നാടിനായുള്ള സേവനം ഒരു ദിവസത്തെ തൊഴിലായി നല്‍കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
- Advertisement -
- Advertisement -