മുത്തങ്ങ അതിര്‍ത്തി വഴി സംസ്ഥാനത്തേക്ക് കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുടെ ഒഴുക്ക് വ്യാപകം; ചെക്ക്പോസ്റ്റില്‍ അത്യാധുനിക സംവിധാനമായ സ്കാനര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.കഴിഞ്ഞദിവസം സുല്‍ത്താന്‍ ബത്തേരി വട്ടത്തിമൂലയിലെ വീട്ടില്‍ നിന്നും പിടികൂടി ഒരു ക്വിന്റല്‍ കഞ്ചാവും മുത്തങ്ങവഴിയാണ്കടന്നുവന്നുവെന്നാണ് സൂചന. സംസ്ഥാനത്തെ പ്രധാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൊന്നായ മുത്തങ്ങ വഴി കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് വ്യാപകമായി കടക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ അത്യാധുനിക സംവിധാനമായ സ്കാനര്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നത്.കഴിഞ്ഞദിവസം സുല്‍ത്താന്‍ ബ്ത്തേരി പൊലിസ് സ്റ്റേഷന് പരിധിയിലെ വട്ടത്തിമൂലയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചനിലയില്‍ ഒരു ക്വിന്റല്‍ കഞ്ചാവ് പിടികൂടിയിരുന്നു. ഇത് മധ്യപ്രദേശില്‍ നിന്നും എത്തിയതാണന്നാണ് പൊലിസ് നിഗമനം. ഇതുപോലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ വഴിയാണ് ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് വ്യാപകമായി എത്തുന്നതെന്നാണ് നിഗമനം. രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന ദേശീയപാത 766ല്‍ രാവിലെ 6മണിക്ക് പാത തുറക്കുന്ന സമയത്ത് വാഹനങ്ങള്‍ കൂട്ടമായി എത്തുന്നത് കാരണം അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ കൂടുതല്‍ നേരം പരിശോധനക്കായി നിറു്ത്തിയിടാന് എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ക്ക് സാധിക്കുന്നില്ല. കൂടാതെ കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വാഹനത്തിന്റെ ഉള്ളില്കയറി പരിശോധിക്കാനുള്ള ബുദ്ധിമുട്ടും ലഹരി കടത്തുസംഘങ്ങള്‍ക്ക് സഹായകമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ സ്കാനര്‍ സ്ഥാപിച്ചാല്‍ ഇതിന് പരിഹാരം കാണാനാകും എന്നാണ് വിലയിരുത്തല്‍
- Advertisement -
- Advertisement -