ടൂറിസ്റ്റുകളായി മറ്റ് ജില്ല-അന്യസംസ്ഥാന-വിദേശങ്ങളില്‍ നിന്നും ജില്ലയിലെത്തി റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ ലോഡ്ജ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവരാണോ എന്ന് സ്ഥാപന നടത്തിപ്പുക്കാര്‍ ഉറപ്പ് വരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. ടൂറിസ്റ്റുകളായി താമസിക്കാന്‍ വരുന്നവരില്‍ വാക്സിന് എടുക്കാത്തവരുണ്ടെങ്കില്‍ അവരെ തിരിച്ചയക്കേണ്ടതും ടി കാര്യം വാഹന നമ്പര്‍ ഉള്പ്പെടെസ്ഥാപന നടത്തിപ്പുക്കാര്‍ അതാത് പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്. സ്ഥാപന നടത്തിപ്പുക്കാരും ജീവനക്കാരും വാക്സിന് എടുത്തവരായിരിക്കണം. എല്ലാ എസ്എച്ഒമാര്‍ക്കും റിസോര്‍ട്ട്/സര്‍വ്വീസ് വില്ല/ഹോംസ്റ്റേ/ലോഡ്ജ്കളില്‍ സന്ദര്‍ശനം നടത്തി മേല്‍ കാര്യം പരിശോധിക്കുന്നതിനും ജില്ലാ-സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
- Advertisement -
- Advertisement -