കല്‍പ്പറ്റ: പി.ഡബ്ല്യു.ഡി റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്.രാവിലെ മുതല്‍ വലിയതോതിലാണ് വെള്ളം ഒഴുകിപ്പോയത്. കഴിഞ്ഞ ദിവസവും ഈ പൈപ്പ് പൊട്ടി അമിതമായി വെള്ളം പാഴായി പോയിരുന്നു.ഇത് വഴിയരികില്‍ വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്. ജല അതോറിറ്റി അധികൃതരെത്തി പൈപ്പ് നന്നാക്കിയെങ്കിലും കാലപ്പഴക്കത്തില്‍ പൈപ്പ് ദ്രവിച്ചതാണ് രണ്ടാമതും പൊട്ടി കുടിവെള്ളം പാഴായി പോകാന്‍ കാരണമായത്. ഉടനടി പ്രശ്‌നം പരിഹരിക്കണമെന്നാണ് സമീപത്തെ വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
- Advertisement -
- Advertisement -