മീനങ്ങാടി: അര്‍ബന്‍ ബാങ്ക് അഴിമതിയില്‍ പേര് ചേര്‍ക്കപ്പെട്ട മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന് ആരോപണം അന്വേഷിച്ച് നിജസ്ഥിതി പുറത്ത് വരുന്നത്വരെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിനില്‍ക്കണം എന്ന് ആവിശ്യപ്പെട്ട് എല്‍ ഡി എഫ് അംഗങ്ങള്‍ ബോര്‍ഡ് മീറ്റിംഗ് ബഹിഷ്കരിച്ചു.
മീറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ എല്‍ ഡി എഫിലെ മുതിര്‍ന്ന അംഗം പി.വി വേണുഗോപാല്‍ കെ ഇ വിനയന് മാറി നില്‍ക്കണമെന്ന് ആവിശ്യപ്പെട്ടെങ്കിലും ഭരണപക്ഷം ഇത് അംഗീകരിച്ചില്ല തുടര്‍ന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് മീറ്റിങ്ങ് ഹാളിന് പുറത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കെ.കെ വിശ്വനാഥന് ,പി.ടി ഉലഹന്നാന്, വേണുഗോപാല്‍,ലിസി പൗലോസ്,എം ആര് ശശീധരന് തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -