- Advertisement -

- Advertisement -

വ്യാപാരികള്‍ പന്തം കൊളുത്തി പ്രകടനം നടത്തി

0

ടിപിആര്‍ നിര്‍ണ്ണയിച്ച് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്ന നടപടി അവസാനിപ്പിക്കുക, ദിവസേന കടകള്‍ തുറക്കാന്‍ അനുവദിക്കുക, വ്യാപാരികള്‍ക്ക് പുനുരുദ്ദാരണ പാക്കേജ് അനുവദിക്കുക ,മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഭാരവാഹികള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരത്തിനും വിവിധ ജില്ലാ ഭാരവാഹികളുടെയും യൂത്ത്, വനിതാ വിംഗ് സംസ്ഥാന ഭാരവാഹികളുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നാളെ മുതല്‍ നടത്തുന്ന ധര്‍ണാ സമരത്തിനും ഒന്‍പതാം തീയതി സംസ്ഥാന വ്യാപകമായി നടത്തുന്ന മുഴുവന്‍ കടകള്‍ തുറന്നുള്ള സമരത്തിനും പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ജില്ലയിലെ എല്ലാ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനം നടത്തി.വെള്ളമുണ്ടയില്‍ നടന്ന പ്രകടനത്തിന് യൂണിറ്റ് പ്രസിഡണ്ട് മുജീബ്, സെക്രട്ടറി സജന്‍, മുസ്തഫ, ഫൈസല്‍, നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധ പ്രകടനം.

Leave A Reply

Your email address will not be published.

You cannot copy content of this page