വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ വെച്ച് ചടങ്ങുകള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.പോലീസ് സ്റ്റേഷനില്‍ കൊടുക്കുന്ന അപേക്ഷയില്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അപേക്ഷകൊടുക്കേണ്ടത്. തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍. അനുമതിക്കായി പോലീസ് സ്റ്റേഷനില്‍ കൊടുത്ത 20 ആളുകളില്‍ കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പാടില്ല. കൂടാതെ ചടങ്ങുകളില്‍ ഭക്ഷണം പാര്‍സലായി കൊടുക്കേണ്ടതാണ്. നിര്‍ദ്ദേശം ലംഘിച്ചുക്കൊണ്ട് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
- Advertisement -
- Advertisement -