ജില്ലയിലെ സാക്ഷരത പ്രേരക്മാര്‍ക്ക് താല്‍ക്കാലികാശ്വാസം. രണ്ട് മാസത്തെ വേതനം ലഭിച്ചു. കഴിഞ്ഞ നാല് മാസമായി ഓണറേറിയം മുടങ്ങിയത് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രേരക്മാരുടെ അക്കൗണ്ടുകളിലേക്ക് വേതനം എത്തിയത്. രണ്ട് മാസത്തെ തുക ഓണത്തോടനുബന്ധിച്ച് ലഭിച്ചേക്കുമെന്നും സാക്ഷരത അധികൃതര്‍.ജില്ലയില്‍ അറുപത് പ്രേരക്മാരില്‍ 9 നോഡല്‍ പ്രേരക്മാരും 45 പ്രേരക്മാരും, 6 അസിസ്റ്റന്റ് പ്രേരക്മാരുമാണുള്ളത്. 2021 ഏപ്രില്‍ മാസം മുതല്‍ ജില്ലയിലെ സാക്ഷരത പ്രേരക്മാര്‍ക്ക് ഓണറേറിയം ലഭിച്ചിരുന്നില്ല ഇത് സംബന്ധിച്ച് വയനാട് വിഷന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍പ് സാക്ഷരത മിഷന്റെ കീഴിലായിരുന്ന പ്രേരക്മാരെ പഞ്ചായത്ത് തലത്തിലേക്ക് പുനര്‍ വിന്യസിച്ചതു മുതലാണ് പ്രേരക്മാര്‍ക്ക് ഓണറേറിയം മുടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ സംസ്ഥാന ബജറ്റിലാണ് സാക്ഷരത പ്രേരക്മാരെ പഞ്ചായത്ത് തലത്തിലേക്ക് പുനര്‍വിന്യസിച്ച് ഉത്തരവിറങ്ങിയത്. ഉത്തരവിറങ്ങിയെങ്കിലും ഫണ്ട് നല്കുന്നതിലെഅവ്യക്തതയാണ് ഓണറേറിയം മുടങ്ങാന്‍ ഇടയായത്. ഇപ്പോള്‍ സാക്ഷരത മിഷന് ഫണ്ടില്‍ നിന്നാണ് രണ്ട് മാസത്തെ വോതനം നല്‍കിയത്.ജില്ലയില്‍ അറുപത് പ്രേരക്മാരില്‍ 9 നോഡല്‍ പ്രേരക്മാരും 45 പ്രേരക്മാരും, 6 അസിസ്റ്റന്റ് പ്രേരക്മാരുമാണുള്ളത്. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ പോലും പങ്കാളികളായ പ്രേരക്മാര്‍ക്ക് ഓണറേറിയം മുടങ്ങിയത് കുടുംബങ്ങളെ ഏറെ ദുരിതത്തിലാക്കിയിരുന്നു. നിലവില്‍ രണ്ട് മാസത്തെ ഓണറേറിയം ലഭിച്ചത് സാക്ഷരത പ്രേരക്മാരെ സംബന്ധിച്ച് ഏറെ അനുഗ്രഹവുമാണ്.
- Advertisement -
- Advertisement -