- Advertisement -

- Advertisement -

കളക്ടറേറ്റിന് മുന്നില്‍ സമരം നടത്തി

0

വിവിധ  ആവശ്യങ്ങളുന്നയിച്ച് സ്‌കൂള്‍ പാചക തൊഴിലാളി സംഘടന എച്ച് എം എസ് വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തി. എച്ച് എം എസ് ജില്ലാ  ജനറല്‍ സെക്രട്ടറി എന്‍ ഒ ദേവസ്യ സമരം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ കെ രാജന്‍ സമരത്തില്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി മെമ്പര്‍ ഷെര്‍ലി അഗസ്റ്റിന്‍,സി ആര്‍ മഞ്ജു,സുധ അശോകന്‍,നസീമ പൗസല്‍, ശ്രീജ ബാബു എന്നിവര്‍ സംസാരിച്ചു.

കോവിഡ് ആശ്വാസമായി  5000 രൂപ വീതം നല്‍കുക, ഉത്സവദത്തയായി 3000 രൂപ നല്‍കുക, 2018- 19  കാലയളവിലെ പാചക വേതന കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Leave A Reply

Your email address will not be published.

You cannot copy content of this page