കുപ്പാടിത്തറ കുറുമണി മഠയങ്കോട്ടപ്പന് ശിവ ക്ഷേത്രത്തില്‍ മോഷണം, ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച നിലയില്‍ കണ്ടെത്തി .വിജയദശമി നാളിലാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ക്ഷേത്രത്തിന്റെ മതിലിനോടു ചേര്‍ന്ന് കുപ്പാടിത്തറ കുറുമണി വെണ്ണിയോട് റോഡരികിലായിരുന്നു ഭണ്ഡാരം സ്ഥാപിച്ചത്. മൂന്നു മാസം കാലാവധി കൂടുമ്പോഴാണ് ഭണ്ഡാരം തുറക്കാറുള്ളത്. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു .ക്ഷേത്ര കമ്മിറ്റി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പടിഞ്ഞാറത്തറ പോലീസ് അന്വേഷണം ആരംഭിച്ചു
- Advertisement -
- Advertisement -