- Advertisement -

- Advertisement -

കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹ സല്‍ക്കാരം;കേസ് രജിസ്റ്റര്‍ ചെയ്തു

0

കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചുക്കൊണ്ട് കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു വീട്ടില്‍ വെച്ച് മകന്റെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ച കൊക്കടവിലെ ഇബ്രാഹീം എന്നയാളെ പ്രതിചേര്‍ത്ത് വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ കേരള എപ്പിഡമിക് ഡീസിസസ് ഓര്‍ഡിനന്‍സ് റെഗുലേഷന്‍ 2021 പ്രകാരവും ഐപി.സി, കേരള പോലീസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുക്കൊണ്ട് സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ട് ഏത് തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും തുടര്‍ന്നും ശക്തമായനിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ്അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page