ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതോടെ സി കാറ്റഗറിയിലായ കല്‍പ്പറ്റ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്. അവശ്യസാധന കടകള്‍ മാത്രമാണ് ഇന്ന് തുറന്നിട്ടുള്ളത്.10.01 ശതമാനമാണ് കല്‍പ്പറ്റയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങള്‍ ബൈപ്പാസ് വഴിയാണ് തിരിച്ചുവിടുന്നത്. കൈനാട്ടി ജംഗ്ഷനിലും, ട്രാഫിക് ജംഗ്ഷനിലും പോലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. അവശ്യസാധന കടകള്‍ മാത്രമാണ് ഇന്ന് തുറന്നത്. സ്വകാര്യബസുകളും ബൈപാസ് വഴിയാണ് പോകുന്നത്. ഇതോടെ നഗരത്തിലെത്തുന്ന യാത്രക്കാരും ദുരിതത്തിലായി. കൈനാട്ടിയിലും, ട്രാഫിക് ജംഗ്ഷനിലുമാണ് യാത്രക്കാര്‍ എത്തി നഗരത്തിലേക്ക് നടന്നുവരുന്നത്.
- Advertisement -
- Advertisement -