- Advertisement -

- Advertisement -

നില്‍പ് സമരം നടത്തി

0

സ്ത്രീ സുരക്ഷക്കായി ഒന്നിക്കാം എന്ന ആഹ്വാനവുമായി ഭാരത ധര്‍മ ജനസേന വയനാട് ജില്ലാ കമ്മിറ്റി വയനാട് കളക്ടറേറ്റിനു മുന്നില്‍ നില്‍പ് സമരം നടത്തി. ബി.ഡി.ജെ. എസ്. ജില്ലാ പ്രസിഡന്റ് എം. മോഹനന്‍ സമരം ഉദ്ഘാടനം ചെയ്തു.കെ.ആര്‍ കൃഷ്ണന്‍, വനിതാ സേന തരിയോട് മണ്ഡലം പ്രസീഡണ്ട് ഓമന മണിയപ്പന്‍, വനിതാ സേന കല്‍പ്പറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി രജനി കൃഷ്ണദാസ്, എന്‍. മണിയപ്പന്‍ എന്നിവര്‍ സംസാരിച്ചു.

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക ,സ്ത്രീ പീഡന കേസുകള്‍ക്കു ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക, വനിതാ കമ്മീഷന്‍ സാമിഹിക ക്ഷേമ ബോര്‍ഡ് കാര്യക്ഷേമമാക്കുക, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന എല്ലാ അവകാശങ്ങളും അനുകൂല്യങ്ങളും സംസ്ഥാനത്തു നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Leave A Reply

Your email address will not be published.

You cannot copy content of this page