പുല്പള്ളി: കാരുണ്യ പെയ്ന്& പാലിയേറ്റീവ് ക്ലിനിക്കിന്റെ നേതൃത്വത്തില്‍ മേഖലയിലെ കിടപ്പ് രോഗികളുടെ 2 ദിവസം നീണ്ട് നില്ക്കുന്ന സംഗമം മുള്ളന്‍കൊല്ലി വനമൂലികയില്‍ നടത്തി. സംഗമത്തിന്റെ ഭാഗമായി കിടപ്പുരോഗികള്‍ക്കായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടന്നു. ജയശ്രീ ഹയര്‍സെക്കന്ററി സ്കൂളിലെ സ്കൗട്ട് & ഗൈഡ് വിദ്യാര്‍ഥികള്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. എന്‍.യു. ഉലഹന്നാന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡന്റ് കെജെ പോള്‍, കെജി സുകുമാരന്‍, ഫാദര്‍ വര്‍ക്കി മുളക്കല്‍, ദേവസ്യ, ടികെ പൊന്നന് എന്നിവര്‍ പ്രസംഗിച്ചു.
- Advertisement -
- Advertisement -