- Advertisement -

- Advertisement -

അപകട കെണിയൊരുക്കി റോഡിലെ വാരി കുഴി

0

അമ്പലവയല്‍ റസ്റ്റ് ഹൗസില്‍ നിന്നും മഞ്ഞപ്പാറയിലേക്ക് പോകുന്ന റോഡ് തകര്‍ന്ന് ഗതാഗതം മുടങ്ങിയിട്ടും അനക്കമില്ലാതെ അധികൃതര്‍.കുഴി ഒരു മീറ്ററോളം താഴ്ച്ചയുണ്ട്.നിരവധി വാഹനങ്ങള്‍ പോകുന്ന റോഡ് ഒരു മാസത്തോളമായി ഭാഗികമായി അടഞ്ഞുകിടക്കുകയാണ്, ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് ഇതിലെ പോകുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പല തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.എത്രയും വേഗം റോഡിലെ കുഴിയടച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page