- Advertisement -

- Advertisement -

വീട്ടുപടിക്കല്‍ കോവിഡ് പരിശോധന പദ്ധതി വിജയം

0

അതിജീവനം എന്ന പേരില്‍ വീട്ടുപടിക്കല്‍ കോവിഡ് പരിശോധന എന്ന സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നൂറുകണക്കിന് ആളുകളാണ് ഉപയോഗപെടുത്തിയത്. ഒരു ഡോക്റ്ററും ആറു വാളണ്ടിയര്‍മാരും അടങ്ങുന്ന മൊബൈല്‍ യൂണിറ്റ് സംഘം ബത്തേരി ബ്ലോക്കിനു കീഴിലെ ഗ്രാമപ്രദേശങ്ങളിലെത്തി ആയിരത്തോളം ടെസ്റ്റുകളാണ് നടത്തിയത്.അമ്പലവയല്‍, ചീരാല്‍, ചുള്ളിയോട്, മീനങ്ങാടി, നൂല്‍പ്പുഴ തുടങ്ങിയ പ്രദേശങ്ങളിലാണ് മൊബൈല്‍ യൂണിറ്റ് ടെസ്റ്റുകള്‍ നടത്തുന്നത്.44 ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ്.

Leave A Reply

Your email address will not be published.

You cannot copy content of this page