- Advertisement -

- Advertisement -

കടുവയെ ചത്തനിലയില്‍ കണ്ടെത്തി

0

വയനാട് വന്യജീവിസങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഒമ്പതുവയസ്സുള്ള പെണ്‍കടുവയെയാണ് തിങ്കളാഴ്ച രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചില്‍ പെടുന്ന പൂച്ചക്കുളം വനഭാഗത്താണ് കടുവയുടെ ജഢം കണ്ടത്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാം എന്നാണ് നിഗമനം.വയനാട് വന്യജീവി സങ്കേതം മേധാവി നരേന്ദ്രബാബു, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ സുനില്‍കുമാര്‍, രമ്യ എന്നിവരുടെ മേല്‍നോട്ടത്തില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍സക്കറിയ, ഡോ. അജേഷ് മോഹന്‍ദാസ് എന്നിവര്‍ കടുവയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page