വീടിന് വാടക കൊടുക്കാന്‍ അമ്മയെ സഹായിക്കാന്‍ മുട്ടില്‍ വഴിയരികില്‍ കൂണ് വില്‍ക്കുന്ന കൂട്ടികള്‍ക്ക് വീടുവയ്ക്കാന്‍ മൂന്ന് സെന്റ്സ്ഥലംനല്കി ചാരിറ്റി പ്രവര്‍ത്തകനായ നാസര്‍ മാനു.അമ്മയെ സഹായിക്കാന്‍ കൂണ് വില്‍ക്കുന്ന വൈറല്‍ വിഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാനന്തവാടി നഗരസഭയിലെ ഒണ്ടയങ്ങാടിയിലെ സ്ഥലത്തില്‍ നിന്ന്മൂന്ന് സെന്റ് ഈ കുരുന്നുകള്‍ക്ക് നല്കാന് നാസര്‍ മാനു തിരുമാനിച്ചത.്ചാരിറ്റി പ്രവര്‍ത്തനത്തില്‍ സജിവമായ കൈത്താങ്ങ് ചാരിറ്റിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാസര്‍മാനു നേരട്ടെത്തി സ്ഥലത്തിന്റെ രേഖകുടുംബത്തിന് കൈമാറി.മാനന്തവാടി നഗരസഭയില്‍ വീടുവയ്ക്കാന്‍ സ്ഥലമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഒരേക്കര്‍ സ്ഥലം കഴിഞ്ഞ വര്‍ഷം ദാനമായി നല്‍കിയിരുന്നു. അവിടെത്തന്നെഇനിയും 75 സെന്റ് സ്ഥലം ബാക്കിയുണ്ട് ഈ സ്ഥലം ജില്ലയില്‍ വീടിന് സ്ഥലമില്ലാതെദുരിതമനുഭവിക്കുന്നവര്ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് സാമുഹ്യ പ്രവര്‍ത്തകനായ നാസര്‍മാനു പറഞ്ഞു.നാസര്‍മാനു റഷീദ് നീലാംബരി അഷറഫ് രാങ്ങാട്ടൂര്‍ ശ്രീധരന് മടത്തില്‍ സിദ്ധിക്ക് മഷുദ് ദീപു എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -