- Advertisement -

- Advertisement -

ജില്ലയില്‍ ഏറ്റവും കൂടുതല്‍  മഴ ലഭിച്ചത് തവിഞ്ഞാലില്‍

0

കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തവിഞ്ഞാലില്‍. 52 മില്ലി ലിറ്റര്‍ മഴയാണ് പെയ്തത്.
മേപ്പാടി, പൊഴുതന പഞ്ചായത്തുകളിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത്.ജില്ലയില്‍ ലക്കിടിക്ക് സമാനമായി ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായിരുന്നു തലപ്പുഴ,പേരിയ, വാളാട്  ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ പഞ്ചായത്ത്

ജില്ലയില്‍ ലക്കിടിക്ക് സമാനമായി ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന  പ്രദേശമായി മാറിയിരിയിരുന്നു തവിഞ്ഞാല്‍.
2018,19,20 വര്‍ഷങ്ങളിലായി  മേപ്പാടി,പൊഴുതന പഞ്ചായത്തുകളിലായിരുന്നു മഴ കൂടുതലായി ലഭിച്ചിരുന്നത്. ഈ വര്‍ഷം ഇതുവരെ പെയ്ത മഴയുടെ അളവ് അനുസരിച്ച് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭ്യമായത്  തവിഞ്ഞാല്‍ പഞ്ചായത്തിലാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 52 മില്ലിമീറ്റര്‍ മഴയാണ് തവിഞ്ഞാലില്‍ പെയ്തിറങ്ങിയത്. വേനല്‍ മഴ, ജൂണ്‍ ആദ്യ വാരങ്ങളിലെ മഴയുമൊക്കെ തവിഞ്ഞാലില്‍ തന്നെയാണ് കൂടുതല്‍ ലഭിച്ചത്. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യത കൂടുതലായി കണക്കാക്കപ്പെടുന്നതും  തവിഞ്ഞാല്‍ പഞ്ചായത്തിലെ പേരിയ, വാളാട് വില്ലേജുകളിലാണ്  . 1970 കളില്‍  തന്നെ ഇവിടം മണ്ണിടിച്ചില്‍ സാധ്യത കൂടിയ സ്ഥലമായി അടയാളപ്പെടുത്തിയതാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ  ജില്ലയില്‍ ഏറ്റവും മഴ കുറവ് ലാഭിച്ചത് കോട്ടത്തറ, നെന്മേനി പഞ്ചായത്തുകളിലാണ്.11 മില്ലിമീറ്റര്‍ മഴയാണ് ഇവിടങ്ങളില്‍ ലഭിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page