- Advertisement -

- Advertisement -

കിണര്‍ താഴ്ന്നു

0

ശക്തമായ മഴയെ തുടര്‍ന്ന് കുറുമ്പാലക്കോട്ട മലയുടെ താഴ്‌വാരത്തില്‍ കിണര്‍ താഴ്ന്നു.കള്ളാംതോട് ഭാഗത്തെ അങ്ങാടികുന്നത്ത് വാസുവിന്റെ വീട്ടു മുറ്റത്തെ കിണറാണ് താഴ്ന്നത്.വീടിനും വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്.മാസങ്ങള്‍ക്ക് മുമ്പ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിന്റെ സമീപ പ്രദേശത്ത് തന്നെയാണ് വാസുവിന്റെ വീട്.രാവിലെ 11 മണിയോടെയാണ് സംഭവം.കഴിഞ്ഞ തവണ ഉരുള്‍ പൊട്ടലുണ്ടായതിന്റെ താഴ്ഭാഗം കൂടിയാണിത്.അതു കൊണ്ടു തന്നെ ഇവരുടെ വീടും ഇപ്പോള്‍ അപകടാവസ്ഥയിലാണുള്ളത്. റോഡില്‍ നിന്നും വെള്ളം കുത്തിയൊഴുകി വീട്ടുമുറ്റത്തേക്ക് എത്തുന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.അടിയന്തര ശ്രദ്ധ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.

Leave A Reply

Your email address will not be published.

You cannot copy content of this page