കല്‍പ്പറ്റ കൈനാട്ടി അമൃത് വളവില്‍ ടാക്സി കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് എതിര്‍ദിശയിലുണ്ടായിരുന്ന കാറിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു.കല്‍പ്പറ്റയില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്സി കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്‍പ്പറ്റ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ എം ജോമി, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി എം വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
- Advertisement -
- Advertisement -