സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്കില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനായി കോടികള്‍ വാങ്ങിയെന്ന ആരോപണത്തില്‍ ഡിസിസി പ്രസിഡണ്ടും, എംഎല്‍എയുമായ ഐ സി ബാലകൃഷ്ണനും പങ്കുണ്ടെന്ന് ആരോപിച്ചും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിനുമുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് കെ വൈ നിധിന്‍ അധ്യക്ഷനായിരുന്നു. ലിജോ ജോണി, അഹനസ്, സിബിന്‍, ഷാരൂഖ്, സബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -