കോഴയാരോപണത്തില്‍ ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒന്നരയോടെയാണ് അവസാനിച്ചത്.കല്‍പ്പറ്റയില്‍ ജില്ലാ പോലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍.സികെ ജാനുവിനെ എന്‍ഡിഎയിലെത്തിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് 2 ഘട്ടമായി കോഴ നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെ ചോദ്യം ചെയ്യാനായി ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്.ക്രൈം ബ്രാഞ്ച് അന്വേഷണത്തോടു സഹകരിക്കുമെന്നും, പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്നും സജി ശങ്കര്‍ പ്രതികരിച്ചുപ്രസീതയ്ക്ക് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാനാണ് ഈ ആരോപണങ്ങളെന്നും യുവമോര്‍ച്ച ജില്ലാ അധ്യക്ഷനെയടക്കം ചുമതലകളില്‍ നിന്നും നീക്കിയതിനു കൊഴപണ ആരോപണങ്ങളുമായി ബന്ധമില്ലെന്നും സജി ശങ്കര്‍ പ്രതികരിച്ചു.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, ബിജെപി സുല്‍ത്താന്‍ ബത്തേരി മേഖല സെക്രട്ടറി കെ പി സുരേഷ്,ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ്,കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശിന്ദ്രന്, ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരെയും ക്രൈം ബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു
- Advertisement -
- Advertisement -