- Advertisement -

- Advertisement -

സൂചന നിരാഹാര സമരം 22 ന്

0

ജുലൈ 22 ന് രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണി വരെ കളക്ടറേറ്റിന് മുന്നിലും യൂണിറ്റ് കേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും സൂചന നിരാഹാര സമരം നടത്തുമെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള മാനന്തവാടി യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടറിയേറ്റിന് മുന്നിലും, ജില്ലാ ഭാരവാഹികള്‍ കളക്ടറേറ്റിന് മുന്നിലും സമരത്തില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രതിനിധി കെ എന്‍ പ്രശാന്തന്‍, യൂണിറ്റ് പ്രസി: വി പി ബിജു, പി ഹരിദാസന്‍, കെ എസ് ലിലേഷ് എന്നിവര്‍ സംബന്ധിച്ചു.

2004ല്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി കേരള വര്‍ക്ക്‌ഷോപ്പ് വര്‍ക്കേഴ്‌സ് ക്ഷേമനിധി നിലവില്‍ വന്ന് നാളിതുവരെ 5 കോടിയോളം രൂപ അംശാദായം അടച്ചെങ്കിലും കാര്യമായ ഒരാനുകൂല്യവും അംഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇതര തൊഴില്‍ വിഭാഗങ്ങളെ പോലെ തങ്ങള്‍ക്കും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ അനുവദിക്കണമെന്ന് വര്‍ഷങ്ങളായി സംഘടന ആവശ്യപ്പെട്ട് വരികയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page