- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ .വിദ്യാര്‍ത്ഥികള്‍ക്കായി ഒളിംപിക്സ് പ്രശ്നോത്തരി

0

നിയമനം

വനിതാശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമിലേക്ക് ദിവസവേതാടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു.എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ കണിയാമ്പറ്റ പള്ളിയറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ വെച്ച് നടക്കുന്ന കൂടികാഴ്ച്ചയില്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാക്കണം. ഫോണ്‍:04936286900.

വിദ്യാര്‍ത്ഥികള്‍ക്കായി ഒളിംപിക്സ് പ്രശ്നോത്തരി

ടോക്കിയോ ഒളിംപിക്സിനോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു.ജില്ലാ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും എന്‍.സി.സി. 5 കെ ബറ്റാലിയനും സംയുക്തമായി നടത്തുന്ന മത്സരത്തിന്റെ ആദ്യ ഘട്ടം ജൂലൈ 24ന് ആരംഭിക്കും. 25 ന് രണ്ടാം റൗണ്ടു മത്സരവും 27ന് ഫൈനലും നടക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7593023595,9496923064 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊട്ടവയല്‍, ചീക്കല്ലൂര്‍ ഭാഗങ്ങളില്‍ ഇന്ന് (ചൊവ്വ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

അപേക്ഷ ക്ഷണിച്ചു

സ്ത്രീധന നിരോധന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന സംഘടനകള്‍ സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടേണ്ടതും സ്ത്രീധന നിയമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സ്ത്രീധന ഓഫീസറെ സഹായിക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ വനിത ശിശുവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 296 362. അവസാന തീയതി ജൂലൈ 23.

ലേലം

പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം ഉണങ്ങിയതും കഷണങ്ങളായി മുറിച്ചിട്ടതുമായ ഞാവല്‍ മരം ജൂലൈ 23 ന് രാവിലെ 11 ന് പുനര്‍ ലേലം ചെയ്യും. ഫോണ്‍ 04936 202525

റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് ബക്രീദ് നാളെ (ബുധന്‍) ആയതിനാല്‍ ഇന്ന് (ചൊവ്വ) റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസവും നാളെ അവധിയുമായിരിക്കും

 

ടെണ്ടര്‍ ക്ഷണിച്ചു

പുല്‍പ്പള്ളി ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22 ഉച്ചയ്ക്ക് 12.30. ഫോണ്‍ 04936 240062.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസ് ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30 ഉച്ചയ്ക്ക് ശേഷം 2 മണി ഫോണ്‍ 04935 240754, 9497833208.

 

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കേരളസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍, ഹൈബ്രിഡ് കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാദ്ധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷാഫോമുകള്‍ ksg.keltron.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓഗസ്റ്റ് 10 നകം ലഭിക്കണം. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ് , റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡ്,കോഴിക്കോട് 673002. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക : 6238840883, 8137969292.

കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

വി.എച്ച്.എസ്.ഇ. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, വി.എച്ച്.എസ്.ഇ. പാസ്സായവര്‍, കൃഷി ബിരുദധാരികള്‍ എന്നിവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പ് കാലയളവ്
6 മാസമാണ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസംതോറും 1000 രൂപ ഇന്‍സെന്റീവായി നല്‍കും. പ്രായപരിധി 18 -41 വരെ. www.keralaagriculture.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് ജൂലൈ 24 നകം അതാത് കൃഷിഭനുകളിലോ, ജില്ലാ കൃഷി ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page