കല്‍പ്പറ്റ:സംസ്ഥാനത്തെ തൊഴില്‍സ്ഥാപനങ്ങള്‍ക്കുള്ള ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് വയനാട് ജില്ലയിലെ യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷന്‍സിന് ലഭിച്ചു. എറണാകുളം ടൗണ്‍ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ യെസ് ഭാരത് ഗ്രൂപ്പ് ഡയറക്ടര്‍ അന്‍ഷാദ് അയൂബ്ഖാൻ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്,എം.എല്‍.എ.ഹൈബി ഈഡന് എന്നിവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എം.എല്‍.എ ഹൈബി ഈഡന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശാതോമസ് മുഖ്യപ്രഭാഷണം നടത്തി.ലേബര്‍ കമ്മീഷണര്‍ അലക്സാണ്ടര്‍ ,കോര്പറേഷന് കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്,കേരള വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍,കേരള ടെക്സ്റ്റൈല്‍ ആന്റ് ഗാര്മന് ഡീലേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.കൃഷ്ണന്,അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ബിച്ചു ബാലന് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -