- Advertisement -

- Advertisement -

സംസ്ഥാനത്ത് നാളെ ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കും

0

സംസ്ഥാനത്ത് നാളെ മദ്യവില്‍പന ശാലകള്‍ തുറക്കും. ലോക്ഡൗണ്‍ ഇളവുകളുള്ള ഇടങ്ങളിലാകും മദ്യവില്‍പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തന സമയം. പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായര്‍,തിങ്കള്‍,ചൊവ്വ ദിവസങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ മദ്യവില്‍പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക.എ, ബി, സി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലായിരിക്കും ഇളവ്. ഡി കാറ്റഗറിയിലുള്ള പ്രദേശത്ത് ഇളവ് ബാധകമായിരിക്കില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page