പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ കൊവിഡ് പരിശോധനയും വാക്സിനേഷന് നടപടികളും ഊര്‍ജിതമാക്കി. ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളിലെയും മുഴുവന്‍ ജനങ്ങളെയും ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഗ്രാമ പഞ്ചായത്തിലെ 10 ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്.ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുകയും, തൊഴിലുറപ്പ് തൊഴിലാളികളെ അവരുടെ ജോലി സ്ഥലത്തെത്തി പരിശോധനക്ക് വിധേയമാക്കുന്ന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ കോവിഡ് വിമുക്ത ഗ്രാമമാക്കാന്‍, സമ്പൂര്‍ണ വാക്സിനേഷന് പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗ്രാമ പഞ്ചായത്തിലെ വ്യാപാരികളെയും, തൊഴിലാളികളെയും ഉള്‍പ്പെടെ കോവിഡ് പരിശോധനക്ക് വിധേയമാക്കി, വാക്സിനേഷന് നടപടികള്‍ നടന്നുവരികയാണ്. ആരോഗ്യ വകുപ്പ് , ഗ്രാമപഞ്ചായത്ത്, വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെ കോര്‍ത്തിണക്കിയാണ് പദ്ധതി ഊര്‍ജിതമായി നടപ്പിലാക്കുന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ ഗ്രാമപഞ്ചായത്ത് വാഹനങ്ങളിലെത്തിച്ചാണ് പരിശോധനയും, വാക്സിനേഷനും നടത്തി വരുന്നുത്.ശനിയാഴ്ച വിജയാ സ്കൂളില്‍ നടന്ന ക്യാംപില്‍ 400-ഓളം പേര്‍ക്ക് വാക്സിനേഷനും, 200-ഓളം പേര്‍ക്ക് ആന്റിജന്‍ പരിശോധനയും നടത്തി. വരും ദിവസങ്ങളിലും കോവിഡ് പരിശോധനയും വാക്സിനേഷനും നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്ത്. ക്യാംപിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് ശോഭ സുകു,സെക്രട്ടറി പി ഡി തോമസ്, ബാബു കണ്ടത്തിന്‍കര, തങ്കച്ചന്, വിയൂസ് തുടങ്ങിയവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -