- Advertisement -

- Advertisement -

ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു.

0

ബത്തേരി കുപ്പാടിയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് പരുക്കേറ്റ് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു. ബത്തേരി പൂളവയല്‍ സ്വദേശി ജലീല്‍(45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ചാണ് മരണം. ഇന്നലെ(ബുധന്‍) ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെ ബത്തേരി പുല്‍പ്പള്ളി റോഡില്‍ കുപ്പാടിയില്‍ ഇദ്ദേഹം സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മിലാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരുക്കേറ്റ ജലീലിനെയും, പുല്‍പ്പള്ളി അതിരാറ്റ്കുന്ന് സ്വദേശികളായ അഖില്‍, ആദര്‍ശ് എന്നിവരെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സാരമായി പരിക്കേറ്റ ജലീലിനെയും ആദര്‍ശിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെയാണ് ജലീല്‍ മരിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page