- Advertisement -

- Advertisement -

പി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.

0

വയനാട് ജില്ലയിലെ മുന്‍കാല ട്രേഡ് യൂണിയന്‍ നേതാവും സിഐടിയു നേതാവും മുതിര്‍ന്ന സിപിഎം നേതാവായിരുന്ന പി.കുഞ്ഞിക്കണ്ണന്റെ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രന്‍ സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തുകയും പുഷ്പാര്‍ച്ചന നടത്തുകയും തുടര്‍ന്ന് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വയനാട്ടില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവാണ് കുഞ്ഞിക്കണ്ണന്‍ എന്നും അദ്ദേഹത്തിന്റെ വിയോഗം വയനാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം ഏരിയ സെക്രട്ടറി സി എച്ച് മമ്മി, ജില്ലാ കമ്മിറ്റി അംഗം ഉഷാകുമാരി, സിപിഎം വൈത്തിരി ലോക്കല്‍ സെക്രട്ടറി കെ പി രാമചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ഗഗാറിന്‍, പി എ മുഹമ്മദ്, പി വി സഹദേവന്‍, വി പി ശങ്കര നമ്പ്യാര്‍, കെ റഫീഖ്, എം സൈദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page