അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ രോഗികള്‍ക്ക് ഉപയോഗിക്കുന്നതിനായി ബെഡ് ഷീറ്റ്,തലയണയുറ,കസേര,മഗ്ഗ് തുടങ്ങിയവ നല്കി എം.എസ്.എസ് പനമരം യൂണിറ്റ്. സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് ഇവ കൈമാറി. ആര്.എം.ഒ റീനാ ജറാള്‍ഡ്, ഡോ. ജിതിന് ഔസേഫ്,യൂണിറ്റ് പ്രസിഡന്റ് കെ.മൊയ്തു ഹാജി,സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍,തലോടല്‍ ചെയര്മാന് ഉമ്മര്‍ സി.കെ.വെങ്ങപ്പള്ളി,ബാഫഖി യൂത്ത് സെന്റര്‍ സെക്രട്ടറി അസീസ് അഞ്ചുകുന്ന്, നാസര്‍ പുളിക്കണ്ടി,നൗഷാദ് പച്ചിലക്കാട്,റംഷാദ് കൈതക്കല്‍,റാഷിദ് പള്ളിക്കണ്ടി എന്നിവര്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -