- Advertisement -

- Advertisement -

പ്രതിഷേധ സമരം നടത്തി

0

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ക്രച്ച് വര്‍ക്കേഴ്സ് യൂണിയന്‍ ഐഎന്‍ടിയുസി സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി കലക്ടറേറ്റിന് മുന്‍പില്‍ അംഗന്‍വാടി ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തി.സമരം ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. പി ജെ ഏലിയാമ്മ സമരത്തില്‍ അധ്യക്ഷയായി. കെ കെ രാജേന്ദ്രന്‍,പി എം ജോസ്, കെ അജിത,ആയിഷ പള്ളിയാല്‍, ഫിലോമിന എ പി, സുമ കെ ജി,നബീസ എ, സുമി എന്‍,ഷീബ പി എം, റജീനഷാജി വി, ശ്രീജ വി എന്നിവര്‍ സംസാരിച്ചു

അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം 21,000 രൂപയായി ഉയര്‍ത്തുക, അംഗന്‍വാടി ജീവനക്കാരെ ഇഎസ്ഐ പരിധിയില്‍ കൊണ്ടുവന്നു കൊണ്ട് അവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, അംഗന്‍വാടി ജീവനക്കാര്‍ക്കും പിഎഫ്, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക, കോവിഡ് മൂലം മരണമടഞ്ഞ അംഗന്‍വാടി ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, അംഗന്‍വാടി ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുക, അംഗനവാടികള്‍ ആധുനിക വല്‍ക്കരിക്കുക, അംഗന്‍വാടി ജീവനക്കാര്‍ക്ക് പ്രത്യേകമായി ഭവന പദ്ധതി നടപ്പിലാക്കുക തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Leave A Reply

Your email address will not be published.

You cannot copy content of this page