പ്രളയത്തെ തോല്‍പ്പിച്ച് വൈത്തിരി തേന്‍കട വ്യാപാരി ഉസ്മാന് വൈത്തിരിയില്‍ തന്നെ പുതിയ തേന്‍കട പുനരാരംഭിച്ചു. കഴിഞ്ഞ പ്രളയത്തില്‍ വൈത്തിരി ബസ് സ്റ്റാന്റില്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം മണ്ണിനടിയിലേക്ക് താഴ്ന്ന് പോയിരുന്നു. ഇതില്‍ ഉസ്മാന്റെ തേന്‍കടയും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ നഷ്ടങ്ങളില്‍ തളര്‍ന്നിരിക്കാതെ എങ്ങനെ അതിജീവനത്തിന് കരുത്ത് നേടാം എന്ന സദ്ദേശമാണ് ഉസ്മാന്റെ പ്രവര്‍ത്തനമെന്ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഉഷാകുമാരി പറഞ്ഞു. തേന്‍കടയുടെ വൈത്തിരി ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇവര്‍. വ്യാപാരി വ്യവസായി വൈത്തിരി യൂണിറ്റ് പ്രസിഡണ്ട് സി.വി വര്‍ഗീസ്, വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി നിസാര്‍ ദില്‍വെ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -