കെഎസ്ടിഎ വടുവന്‍ചാല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വടുവഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു,എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.ചടങ്ങില്‍ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ജെ ബിനേഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.കെഎസ്ടിഎ ബ്രാഞ്ച് ഭാരവാഹി സുദീപ് കുമാര്‍ അധ്യക്ഷനായിരുന്നു.ജില്ലാ വൈസ് പ്രസിഡന്റ് എ.കെ സുകുമാരി,ജില്ലാ കമ്മിറ്റി അംഗം കെ.എന്‍ ഇന്ദ്രന്,പിടിഎ പ്രസിഡന്റ് ഹരിദാസ്,എസ്എംസി ചെയര്മാന് സുഭഗന്‍,ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അധ്യാപകന് ശ്രീജേഷ്,ഹെഡ്മാസ്റ്റര് സന്തോഷ്,സ്റ്റാഫ് സെക്രട്ടറി സക്കീര്‍ ഹുസൈന് വലിയാട്ട്,യൂണിറ്റ് കണ്‍വീനര്‍ രാജന് ജോര്‍ജ്ജ് ഷാജന് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -