പുല്‍പള്ളി: ഒന്നാം സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ്, ലോട്ടറി കച്ചവടക്കാരന്‍ കൈവശപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിക്കുന്നില്ലെന്ന് വിശ്വംഭരന്റെ കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമരക്കുനി സ്വദേശിയായ കണ്ണംകുളത്ത് വിശ്വംഭരന്‍ ബന്ധുവും പുല്‍പള്ളി വിനായക ലോട്ടറി ഏജന്‍സി നടത്തിപ്പുകാരനുമായ നിഷാദ് എന്നയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് 30-ന് വിനായക ഏജന്‍സിയില്‍ നിന്ന് താന്‍ ടിക്കറ്റെടുത്തെന്നും ഇതിന് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമടിച്ചെന്നും വിശ്വംഭരന്‍ അവകാശപ്പെടുന്നു. ഒന്നാം സമ്മാനം ലഭിച്ച വിവരം തന്നെ അറിയിച്ചത് നിഷാദ് തന്നെയാണെന്ന് വിശ്വംഭരന്‍ പറയുന്നു. തുടര്‍ന്ന് ലോട്ടറി വിറ്റ നിഷാദ്, സമ്മാനം ലഭിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ താന്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ലോട്ടറി വാങ്ങുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ലോട്ടറി കൈക്കലാക്കിയ ശേഷം വൈകിട്ടോടെ ഒന്നാം സമ്മാനം വിശ്വംഭരനല്ലെന്നും സമാശ്വാസ സമ്മാനം മാത്രമേ ലഭിക്കുകയുള്ളുവെന്നും നിഷാദ് അറിയിച്ചു. സീരീസ് മാറിയതാണെന്നാണ് നിഷാദ് വിശ്വംഭരനെ അറിയിച്ചത്. എന്നാല്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് കൈക്കലാക്കിയ നിഷാദ് തന്നെ വഞ്ചിച്ചെന്ന് കാണിച്ച് വിശ്വംഭരന്‍ പുല്‍പള്ളി സി.ഐ.ക്ക് പരാതി നല്‍കി. എന്നാല്‍ ലോട്ടറി ടിക്കറ്റ് തിരുവന്തപുരത്ത് ഹാജരാക്കിയെന്നും ഇയാളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണെന്നും കോടതിയെ സമീപിക്കുമെന്നും വിശ്വംഭരന്‍ പറഞ്ഞു. നീതി ലഭിച്ചില്ലെങ്കില്‍ ലോട്ടറി കടയുടെ മുന്‍പില്‍ കുടുംബം നിരാഹാര സമരം തുടങ്ങും. കണ്ണംകുളത്ത് വിശ്വംഭരന്‍, ആന്റണി പൂത്തോട്ടയില്‍, ജിമ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -