ഇരുളം അമ്പലപ്പടിയില്‍ മരപണിശാലയില്‍ തീപിടുത്തം. ഇരുളം അമ്പലപ്പടി അമ്മങ്കര സാബു എന്നയാളുടെ ഉടമസ്ഥതയിലുള്ള മരപണി ശാലയിലാണ് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ തീപിടുത്തം ഉണ്ടായത്. സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു.ഏകദേശം 25,000 രൂപയുടെ വസ്തുവകകള്‍ കത്തി നശിച്ചിട്ടുണ്ട.തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.സ്റ്റേഷന് ഓഫീസര്‍ നിധീഷ് കുമാര്‍ പി യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഭരതന് പി കേ, ബാലകൃഷ്ണന് എന്‍, സൈദലവി സി ടീ, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാര്‍ ആയ ഹരിദാസ് കേ കേ, നിബില്‍ ദാസ്, സതീഷ് കേ, സുജയ് ശങ്കര്‍, രഞ്ജിത്ത് ലാല്‍, അനൂപ് എസ് , ജിതിന് കേ ജെ, ഭവിന് എസ്, കിരണ്‍ കുമാര്‍, സുധി എസ് , ഹോം ഗാര്‍ഡ് ആയ പൗലോസ്, ചാണ്ടി, എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -