വിജയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രധാനധ്യാപകരെ വയനാട് സിറ്റിക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനും പ്രധാന അധ്യാപകനുമാകാന്‍ കഴിഞ്ഞത് അപൂര്‍വ്വ നേട്ടമാണന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. പറഞ്ഞു. വിജയ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കൂടിയായ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ കെ എസ് സതി, ഹൈസ്‌ക്കൂള്‍ വിഭാഗം ഹെഡ്മാസ്റ്റര്‍ സോജന്‍ ജോസഫ്, എല്‍ പി വിഭാഗം ഹെഡ്മിസ്ട്രസ് കെ സിന്ധു എന്നിവരെയാണ് ആദരിച്ചത്. കെ എസ് സതി ഇക്കഴിഞ്ഞ ജൂലൈ ഒന്നിനും, സോജന്‍ ജോസഫ് അഞ്ചു വര്‍ഷംമുമ്പും, കെ സിന്ധു 2018ലുമാണ് പ്രധാനാധ്യാപകരായി സ്ഥാനമേറ്റത്. പൂര്‍വവിദ്യാര്‍ത്ഥികള്‍ മൂന്നുപേരും പ്രധാനാധ്യാപകരായി എത്തിയ അപൂര്‍വ നേട്ടം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ പി സി ചിത്ര, എന്‍ യു ഉലഹന്നാന്‍ ഗ്രാമപഞ്ചായത്തംഗം ജോസ് നെല്ലേടം, ചഡ ഉലഹന്നാന്‍,സജി ജോസഫ്, സണ്ണി തോമസ്, ബോബി ഫിലിപ്പ്, കെ ആര്‍ ഷിജു, ഡിവന്‍സ്,സി ഡി ബാബു, ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -