നെന്മേനി കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും വിള ഇന്‍ഷുറന്‍സ് ദിനാചരണവും നടത്തി. നെന്മേനി പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടിജി ചെറുതോട്ടില്‍ അധ്യക്ഷനായിരുന്നു.’ഞാറ്റുവേല ചന്തയുടെ ഭാഗമായി പരമ്പരാഗത വിത്തിനങ്ങളുടേയും, പുതിയ വിത്തിനങ്ങളുടേയും, പ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ അനൂപമ കൃഷ്ണന് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ വി ശശി, ജയ മുരളി, സുജാത ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
- Advertisement -
- Advertisement -